മുംബൈയിൽ ഭാര്യ മാതാവിനെ കൊന്ന്​ സ്വകാര്യ ഭാഗത്ത്​ മുള കയറ്റി ആന്തരികാവയവം പുറത്തെടുത്ത കേസ് ; യുവാവ്​ അറസ്റ്റിൽ

മുംബൈയിൽ ഭാര്യ മാതാവിനെ കൊന്ന്​ സ്വകാര്യ ഭാഗത്ത്​ മുള കയറ്റി ആന്തരികാവയവം പുറത്തെടുത്ത കേസ് ; യുവാവ്​ അറസ്റ്റിൽ

മുംബൈ: ഭാര്യയുടെ മാതാവിനെ കൊലപ്പെടുത്തി സ്വകാര്യ ഭാഗത്ത്​ മുള കയറ്റി ആന്തരിക അവയവം പുറത്തെടുത്ത സംഭവത്തിൽ യുവാവ്​ അറസ്റ്റിൽ. മുംബൈയിൽ വിലെ പാർലെയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ​ സംഭവം. പ്രതിയെ സെപ്​റ്റംബർ 14 വരെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

‘ടൈൽസ്​ കൊണ്ട്​ തലക്കടിച്ച ശേഷം കത്തി കൊണ്ട്​ കുത്തിക്കൊല​പ്പെടുത്തി സ്വകാര്യ ഭാഗത്ത്​ മുള കയറ്റി ആന്തരികാവയവം പുറത്തെടുക്കുകയായിരുന്നു. ഐ.പി.സിയിലെ 377ാം വകുപ്പും പ്രതിക്കെതിരെ ചുമത്തി’-പൊലീസ്​ വ്യക്തമാക്കി .

മകൾക്കൊപ്പം വിലെ പാർലെയിലായിരുന്നു സ്​ത്രീയുടെ താമസം ​. മാലപൊട്ടിക്കൽ കേസിൽ അറസ്റ്റിലായ പ്രതി സെപ്​റ്റംബർ ഒന്നിനാണ്​ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്​. ശേഷം ഭാര്യയെ കാണാൻ പോയ ഇയാൾ അവർ മറ്റൊരാളെ വിവാഹം ചെയ്​ത്​ ഗർഭിണിയാണെന്ന വിവരമറിഞ്ഞു.

ശേഷം ഭർത്താവിനെ ഉപേക്ഷിച്ച്​ തന്നോടൊപ്പം വരാൻ പ്രതി ആവശ്യപ്പെട്ടു. എന്നാൽ പിറ്റേദിവസം കാണാൻ ചെ​ന്ന സമയത്ത്​ യുവതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു . എന്നാൽ അവർ എങ്ങോട്ടാണ്​ പോയതെന്ന് പറയാൻ​ ഭാര്യ മാതാവിനോട്​ ആവശ്യപ്പെ​ട്ടെങ്കിലും അവർ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായാണ് പ്രതി അവരെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയത്​. സംഭവ ശേഷം പി​റ്റേ ദിവസം പൂണെയിൽ വെച്ചാണ്​ പ്രതി അറസ്​റ്റിലായത്​.

Leave A Reply
error: Content is protected !!