മന്‍സൂര്‍ വധക്കേസ്: 10 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

മന്‍സൂര്‍ വധക്കേസ്: 10 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 10 പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരാണ്.

കണ്ണൂര്‍ റവന്യൂജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം കൊല്ലപ്പെട്ട മന്‍സൂറിന്റെ ബന്ധുക്കള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലയിലെ പ്രവേശനവിലക്ക് ഉള്‍പ്പെടെ ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. കേസില്‍ പിടിയിലായവരെല്ലാം പ്രാദേശിക സി.പി.എം. പ്രവര്‍ത്തകരായിരുന്നു.

Leave A Reply
error: Content is protected !!