യു.പി തെരഞ്ഞെടുപ്പ്​ ; കോൺഗ്രസ്​ പ്രിയങ്കയുടെ നേതൃത്വത്തിൽ നേരിടും : ​സൽമാൻ ഖുർഷിദ്

യു.പി തെരഞ്ഞെടുപ്പ്​ ; കോൺഗ്രസ്​ പ്രിയങ്കയുടെ നേതൃത്വത്തിൽ നേരിടും : ​സൽമാൻ ഖുർഷിദ്

ആഗ്ര: യുപി ​ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്​. സംസ്​ഥാനത്ത്​ ഇതുവരെ ഒരു പാർട്ടിയുമായി സഖ്യം രൂപപ്പെടുത്തിയിട്ടില്ലെന്നും ​അദ്ദേഹം അറിയിച്ചു .സഖ്യം ഹൃദയത്തിൽ നിന്ന്​ വേണമെന്നും ആരെങ്കിലും തങ്ങളുടെ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ ​പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പോരാടും. ഞങ്ങളുടെ വിജയത്തിനായി അവർ കഠിനമായി പോരാടുന്നു. അതിനാൽ തന്നെ, അവർ പിന്നീട്​ മുഖ്യമന്ത്രി മുഖം വെളിപ്പെടുത്തും’ -സൽമാൻ ഖുർഷിദ്​ പറഞ്ഞു.

അതെ സമയം ജനങ്ങളുമായി സംവദിച്ച ശേഷമാണ്​ കോൺഗ്രസ്​ പ്രകടന പത്രിക തയാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങൾ സാധാരണക്കാരോട്​ സംവദിച്ചു. അത്​ തയാറാക്കുന്നതിനായി പ്രത്യേക തന്ത്രം രൂപപ്പെടുത്തി. ഈ പ്രകടനപത്രിക സാധാരണക്കാരുടെ ശബ്​ദമാകും. കർഷകർക്കും സ്ത്രീ സുരക്ഷക്കുമാണ്​ ഇതിൽ പ്രധാന്യം. തിങ്കളാഴ്ച ആഗ്രയിലെ ജനങ്ങളുമായി സംവദിക്കും, അവരുടെ ആവശ്യ​ങ്ങൾ ചോദിച്ചറിയും’ -അദ്ദേഹം പറഞ്ഞു.

” ആരോഗ്യ മേഖലക്കും പ്രകടന പത്രികയിൽ പ്രധാന്യം നൽകും. കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ ​ രാജ്യത്തിന്‍റെ ആരോഗ്യ മേഖല എത്ര ദുർബലമാണെന്ന്​ നമ്മൾ മനസിലാക്കി. അതിനാൽ ആരോഗ്യമേഖലയെയും അതിനൊപ്പം വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തണം -​അദ്ദേഹം കൂട്ടിച്ചേർത്തു. ​

Leave A Reply
error: Content is protected !!