അബിമായേൽ ഗുസ്​മൻ ; ‘കമ്യൂണിസത്തിന്റെ നാലാം വാൾ ‘ അന്തരിച്ചു

അബിമായേൽ ഗുസ്​മൻ ; ‘കമ്യൂണിസത്തിന്റെ നാലാം വാൾ ‘ അന്തരിച്ചു

ലിമ: ‘പെറുവിലെ ‘ഷൈനിങ്​ പാത്ത്​’ ഗറില്ല കലാപ നേതാവ്​ അബിമായേൽ ഗുസ്​മൻ (86) നിര്യാതനായി. നിരവധി പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരിൽ 1992 ൽ പിടിയിലായ ശേഷം തടവ്​ ശിക്ഷ അനുഭവിക്കുകയായിരുന്നു കമ്യൂണിസത്തിന്റെ നാലാം വാളെ’ന്ന്​ സ്വയം വിശേഷിപ്പിച്ച നേതാവ് .

ജയിലിൽ നിന്നുള്ള ​ അസുഖത്തെ തുടർന്ന്​ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചാണ്​ മരണമെന്ന്​ പെറു നീതി വകുപ്പ്​ മന്ത്രി അനബൽ ടോറസ്​ വ്യക്തമാക്കി .തത്ത്വ ചിന്ത പ്രഫസറായിരുന്ന ഗുസ്​മൻ 1980 ലാണ്​ സർക്കാറിനെതിരെ കലാപത്തിനിറങ്ങുന്നത്​. ഇയാളുടെ അനുയായികൾ നടത്തിയ കാർബോംബ്​, കൊലപാതകങ്ങളിലൂടെ ആയിരങ്ങളാണ് മരിച്ച് വീണത് .

‘വർഗ രഹിത ലോകത്തിന്റെ മിശിഹ’യായി അറിയപ്പെടുന്ന ഗുസ്​മൻ, കാൾ മാക്​സ്​, ലെനിൻ, മാവോ എന്നിവർക്ക്​ ശേഷം കമ്യൂണിസത്തിന്റെ നാലാം വാളാണ്​ താനെന്നാണ്​ വിശേഷിപ്പിച്ചിരുന്നത്​. 12 വർഷത്തെ സൈനിക ഭരണത്തിന്​ ശേഷം ആദ്യമായി പെറുവിൽ ജനാധിപത്യ രീതിയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച 1980 ലാണ്​ ഗുസ്​മൻ സായുധ സമരം പ്രഖ്യാപിച്ചത് .

Leave A Reply
error: Content is protected !!