കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സി പി ഐ എം പ്രാദേശിക നേതാക്കളായ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ.

മുൻ പ്രസിഡന്റ് കെ കെ ദിവാകരൻ,ടി എസ് ബൈജു , വി കെ ലളിതൻ, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അതേസമയം ഹൈക്കോടതി കേസിൽ ഇന്ന്  ഹർജി വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു.

 

Leave A Reply
error: Content is protected !!