വൈദ്യുതിമുടക്കം ഓൺലൈൻ ക്ലാസിന് തടസ്സമാകുന്നതായി പരാതി

വൈദ്യുതിമുടക്കം ഓൺലൈൻ ക്ലാസിന് തടസ്സമാകുന്നതായി പരാതി

വൈദ്യുതി മുടങ്ങുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നതായി പരാതി. ക്ലാസുകൾ ഓൺലൈനിലും ടി.വി. സംപ്രേഷണവും ആയി മാറിയതോടെയാണ് വിദ്യാർഥികൾക്ക് ദുരിതമാകുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ഫോൺ ചാർജ് ചെയ്യുന്നതും ടി.വി.യിലെ ക്ലാസിൽ പങ്കെടുക്കുന്നതും തടസ്സപ്പെടുകയാണ്.

വൈദ്യുതിലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷശിഖരങ്ങളും കാടും വെട്ടിമാറ്റുന്ന ജോലി നടക്കുന്നതാണ് വൈദ്യുതിമുടക്കത്തിന് ഇടയാക്കുന്നതെന്നാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറയുന്നത്. ജീവനക്കാരുടെ കുറവും പ്രവൃത്തി വൈകുന്നതാണ് വൈദ്യുതി കൂടുതൽ സമയം നിലയ്ക്കാൻ ഇടയാക്കുന്നത്. ഉപഭോക്താക്കളെ കൃത്യമായി അറിയിച്ചാണ് ലൈൻ ഓഫ് ചെയ്യുന്നത്.

Leave A Reply
error: Content is protected !!