നൂറിൽ 100 ; വാക്‌സിനേഷനിൽ 6 സംസ്​ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അനുമോദിച്ച് ആരോഗ്യ മന്ത്രി

നൂറിൽ 100 ; വാക്‌സിനേഷനിൽ 6 സംസ്​ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അനുമോദിച്ച് ആരോഗ്യ മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്​സിൻ നൽകിയ ആറു സംസ്​ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രശംസിച്ച് ​കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യ. ദാദ്ര നഗർ ഹവേലി, ലക്ഷദ്വീപ്​, സിക്കിം, ദാമൻ ദിയു, ഹിമാചൽ പ്രദേശ്​, ലഡാക്ക്​, എന്നിവയാണ്​ 100 ശതമാനം പേർക്കും ആദ്യഡോസ്​ വാക്​സിൻ നൽകിയത്​. ഞായറാഴ്ച വരെ രാജ്യത്ത്​ 74 കോടി വാക്​സിൻ വിതരണം ചെയ്​തു.

അതെ സമയം കോവിഡ് വാക്​സിൻ വിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യപ്രവർത്തകരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

‘ജനസംഖ്യയുടെ 100 ശതമാനം പേർക്കും ആദ്യ​ കോവിഡ്​ 19 വാക്​സിൻ ഡോസ്​ നൽകിയ സംസ്​ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അഭിനന്ദങ്ങൾ. ആരോഗ്യപ്രവർത്തകർക്ക്​ അവരുടെ പ്രതിബദ്ധതക്കും ആവേശത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു’ -ആരോഗ്യമന്ത്രാലയം ട്വീറ്റിൽ കുറിച്ചു .

രാജ്യത്ത്​ ജനുവരി 16 മുതലാണ്​ വാക്​സിൻ യജ്ഞം തുടങ്ങിയത് ​. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് വാക്​സിൻ നൽകിയത്​. ഫെബ്രുവരി രണ്ടുമുതലുള്ള രണ്ടാം ഘട്ടത്തിൽ മുൻനിര പോരാളികൾക്ക്​ വാക്​സിൻ വിതരണം ചെയ്തിട്ടുണ്ട് .

Leave A Reply
error: Content is protected !!