മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് നിര്‍ഭാഗ്യകരം- മന്ത്രി പി രാജീവ്

മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് നിര്‍ഭാഗ്യകരം- മന്ത്രി പി രാജീവ്

തിരുവനന്തപുരം: മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി പി രാജീവ്

പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതല്ലെന്നും പി രാജീവ് വ്യക്തമാക്കി.

ബിഷപ്പിന് പിന്തുണ അറിയിച്ച്  ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തിയിരുന്നു. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്നും സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാന്‍ ആകില്ലെന്നും ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
Leave A Reply
error: Content is protected !!