അപകടഭീഷണിയായി നടുറോഡിലെ കുഴി

അപകടഭീഷണിയായി നടുറോഡിലെ കുഴി

നടുറോഡിൽ രൂപപ്പെട്ട കുഴി അപകടഭീഷണിയാകുന്നു. കറുകച്ചാൽ-മണിമല റോഡിൽ ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് തിരിയുന്ന ഭാഗത്താണ് കുഴികൾ രൂപപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിയ് ആളുകൾ എത്തുന്ന ആശുപത്രിക്ക്‌ മുൻപിലാണ് അപകടക്കെണി. ഇരുചക്രവാഹനങ്ങളടക്കം കുഴികളിൽ ചാടുന്നത് പതിവാണ്.

പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽനിന്ന്‌ രക്ഷപ്പെടുന്നത്. മധ്യഭാഗത്ത് കുഴിയുള്ളതിനാൽ വാഹനങ്ങൾ പെട്ടെന്ന് റോഡിൽ നിർത്തുന്നതും പതിവാണ്. ടോറസടക്കമുള്ള വലിയ വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ കുഴിയുടെ വലുപ്പം പ്രതിദിനം വർധിച്ചുതുടങ്ങി.

Leave A Reply
error: Content is protected !!