മൂടിപൊളിച്ചിട്ട് മാസങ്ങൾ: അപകടക്കെണിയായി ഓടകൾ

മൂടിപൊളിച്ചിട്ട് മാസങ്ങൾ: അപകടക്കെണിയായി ഓടകൾ

ഓട വൃത്തിയാക്കാനായി പൊതുമരാമത്തുവകുപ്പ് സ്ലാബുകൾ പൊളിച്ചുമാറ്റിയിട്ട് മാസങ്ങൾ. മാസങ്ങൾക്കുമുമ്പാണ് നെടുംകുന്നം സർവീസ് സഹകരണബാങ്കിന്റെയും ബി.എസ്.എൻ.എൽ. ഓഫീസിന്റെയും മുന്നിലൂടെ പോകുന്ന ഓട നവീകരിക്കാനായി പൊതുമരാമത്തുവകുപ്പ് സ്ലാബുകൾ ഇളക്കിമാറ്റിയത്.

ഇപ്പോൾ റോഡരികിലെ ഓടകൾ അപകടാവസ്ഥയിലാണ്. പ്രായമായവരടക്കമുള്ളവരാണ് പലപ്പോഴും ബുദ്ധിമുട്ടുന്നത്. ഒരുമാസംമുമ്പ് ബൈക്കിന്റെ ചക്രം ഓടയിൽ താഴ്‌ന്ന്‌ യാത്രക്കാരന് പരിക്കേറ്റിരുന്നു. കാൽതെറ്റിവീണ് വയോധികനും പരിക്കേറ്റു. ഇതോടെ ബാങ്കിലെ ജീവനക്കാർ ചേർന്ന് മാറ്റിയിട്ട സ്ലാബുകൾ കുറച്ചുഭാഗത്തെ ഓടയ്ക്കുമുകളിൽ താത്കാലികമായി പുനഃസ്ഥാപിച്ചു.

Leave A Reply
error: Content is protected !!