ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്

യുഎഇയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്‌മെന്‍റുമായി കോലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചര്‍ച്ച ചെയ്തുവരികയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ നീക്കം. ഇതോടെ രോഹിത് ശര്‍മ്മ ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുമെന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. 2022ലും 2023ലും നടക്കുന്ന ലോകകപ്പുകളില്‍ ബാറ്റിംഗില്‍ ടീമിന് കൂടുതല്‍ സംഭാവന നല്‍കാന്‍ ഇതിലൂടെ കോലി ലക്ഷ്യമിടുന്നു.

Leave A Reply
error: Content is protected !!