കാട് വളർന്ന് പാതയോരം

കാട് വളർന്ന് പാതയോരം

ദേശീയപാത 183-ൽ കുന്നുംഭാഗത്തിനും കുരിശുങ്കൽ കവലവരെ റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. മത്സ്യ, മാംസ, പച്ചക്കറി തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ചാക്കുകളിലായി കാടുകളിലേക്ക് തള്ളിയിരിക്കുന്നത്.

കാട് വളർന്ന് പാതയോരത്തേക്ക് ചാഞ്ഞ നിലയിലാണ് പലയിടങ്ങളിലും. ഇവിടെ രാത്രിയിൽ മാലിന്യം തള്ളുന്നതും പതിവാണ്. അപകടസാധ്യത ഒഴിവാക്കാനായി കാടുകൾ വെട്ടിനീക്കാനുള്ള നടപടികൾ അധികൃതർ എടുക്കണമെന്നാണ്‌ യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Leave A Reply
error: Content is protected !!