പശു സംരക്ഷകരുടെ കാറിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം; കൊലപാതകമെന്നാരോപിച്ച് കുടുംബം

പശു സംരക്ഷകരുടെ കാറിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം; കൊലപാതകമെന്നാരോപിച്ച് കുടുംബം

ആൽവാർ: ഗോരക്ഷ ഗുണ്ടകളുടെ കാറിടിച്ച്​ യുവാവിന്​ ദാരുണാന്ത്യം. 17കാരനായ സാബിർ ഖാനാണ്​ മരിച്ചത്​.രാജസ്​ഥാനിലെ ആൽവാറിലാണ് സംഭവം . അതെ സമയം മുൻ വൈരാഗ്യമാണ്​ സാബി​റിനെ കൊലപ്പെടുത്താൻ കാരണമെന്ന്​ കുടുംബം ആരോപിച്ചു.

സാബിറും സു​ഹൃത്തുക്കളും റോഡിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.പശുക്കടത്തുകാരെന്നാരോപിച്ച്​ മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ​ ഇവർ സഞ്ചരിച്ചിരുന്ന കാർ സാബിറിനെ ഇടിക്കുകയായിരുന്നു​. ചോപൻകി പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. രണ്ടുവാഹനങ്ങളും സാബിറിനെ ഇടിച്ചതായാണ്​ വിവരം. ഒരു വാഹനം മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ രണ്ടുവാഹനങ്ങളും സാബിറിനെ ഇടിക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ വെളിപ്പെടുത്തുന്നു .അതെ സമയം രണ്ടു വാഹനങ്ങളും സാബി​റിനെ ഇടിച്ചോ എന്ന കാര്യം പൊലീസ്​ സ്​ഥിരീകരിച്ചിട്ടില്ല.

പുലർച്ചെ സുഹൃത്തുക്കളോടൊപ്പം സാബിർ ഓടാൻ പോയതാണെന്നും ബജ്​രംഗ്​ദൾ പ്രവർത്തകരാണ്​ സാബിറിനെ വാഹനം ഇടിപ്പിച്ചതെന്നും സാബിറിന്‍റെ ബന്ധുവായ ഹു​സ്സൈനുദീൻ വ്യക്തമാക്കുന്നു . സാബിറിനെ ഇടിച്ചശേഷം വാഹനം നിർത്താതെ പാഞ്ഞിരുന്നു .പിന്നീട്​ വാഹനം തവാഡു സ്റ്റാൻറിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നുവെന്നും ടയറിൽ രക്തക്കറയുണ്ടായിരുന്നുവെന്നും ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയതായും തുടർന്ന്​ പൊലീസിൽ പരാതി നൽകിയെന്നും ഹു​സ്സൈനുദീൻ കൂട്ടിച്ചേർത്തു.

സാബിറിന്‍റെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുകയും മൃതദേഹവുമായി റോഡ്​ ഉപരോധിക്കുകയും ചെയ്​തു. പിന്നീട്​ പൊലീസ്​ സ്​ഥലത്തെത്തി സംഘർഷം അവസാനിപ്പിക്കുകയായിരുന്നു.  യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്​ഥാനത്തിൽ പ്രതികളായ അനിൽ ഗുർജാറിനും മറ്റു ആ​റുപേർക്കുമെതിരെ കേസെടുത്തതായി പൊലീസ്​ വെളിപ്പെടുത്തി. അന്വേഷണത്തിൽ അനിൽ ദിവസങ്ങൾക്ക്​ മുമ്പ്​ സാബിറിനെ ഭീഷണിപ്പെടുത്തിയതായി പൊലീസ്​ കണ്ടെത്തി.അതെ സമയം താനൊരു ഹിന്ദു സംഘടന പ്രവർത്തകൻ ആണെന്നും റോഡിലൂടെ ഇനി ഓടിയാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പൊലീസ്​ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!