ജോസ് കെ മാണി ജനകീയനല്ല; തോൽവിയിൽ വിമര്‍ശനവുമായി സിപിഐ

ജോസ് കെ മാണി ജനകീയനല്ല; തോൽവിയിൽ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജനകീയനായിരുന്നെന്നും ഇടതുമുന്നണിയുടെ തോല്‍വിക്ക് ഇതുകാരണമായെന്നും സിപിഐ വിലയിരുത്തി. പാലായില്‍ ഇടതുമുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തില്‍ മാത്രമായി ഒതുങ്ങിയെന്നും സിപിഐ വിമര്‍ശിച്ചു.

 

Leave A Reply
error: Content is protected !!