ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തിൽ 17,328 ലുമാണ് വ്യാപാരം തുടങ്ങിയത് .

ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത് .

പവർഗ്രിഡ്, സൺഫാർമ, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എംആൻഡ്എം, ഏഷ്യൻപെയിന്റ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

എച്ച്ഡിഎഫ്സി, മാരുതി, ഐടിസി, ടാറ്റാസ്റ്റീൽ, ഭാരതി എയർടെൽ, ബജാജ്ഫിൻസർവ്, കൊട്ടക്ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

Leave A Reply
error: Content is protected !!