ഞായറാഴ്ച കൂടുതൽ സർവീസുമായി കെ.എസ്.ആർ.ടി.സി

ഞായറാഴ്ച കൂടുതൽ സർവീസുമായി കെ.എസ്.ആർ.ടി.സി

ലോക്ഡൗൺ പിൻവലിച്ചശേഷമുള്ള ആദ്യ ഞായറാഴ്ച കൂടുതൽ സർവീസ് നടത്തി കെ.എസ്.ആർ.ടി.സി. ലോക് ഡൗൺ പിൻവലിച്ചതിനാൽ കൂടുതൽ ആളുകൾ യാത്രയ്ക്കിറങ്ങിയതും കെ.എസ്.ആർ.ടി.സി.ക്ക് ഗുണമായി. നേരത്തെ, ഞായറാഴ്ചകളിൽ ചുരുക്കം സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ, ലോക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ പ്രധാനപ്പെട്ട ഷെഡ്യൂളുകളെല്ലാം നടത്തി.

ബസുകൾ ഉണ്ടാകുമോയെന്ന ആശങ്കയോടെയാണു യാത്രക്കാരെത്തിയതെങ്കിലും ആവശ്യത്തിനു ബസുകൾ ഉണ്ടായിരുന്നു. ആലപ്പുഴ ഡിപ്പോ 23 സർവീസുകൾ നടത്തി. നീറ്റ് പരീക്ഷ ഉണ്ടായതിനാൽ കൂടുതൽ വിദ്യാർഥികളും കെ.എസ്.ആർ.ടി.സി.യെ ആശ്രയിച്ചു.

Leave A Reply
error: Content is protected !!