യുപിയിൽ കോൺഗ്രസോ ബി.ജെ.പിയോ ? കാലം തെളിയിക്കട്ടെ : പ്രിയങ്ക ഗാന്ധി

യുപിയിൽ കോൺഗ്രസോ ബി.ജെ.പിയോ ? കാലം തെളിയിക്കട്ടെ : പ്രിയങ്ക ഗാന്ധി

ലഖ്​നോ: യുപിയിൽ കോൺഗ്രസാണോ ബി.ജെ.പിയാണോ നിലനിൽക്കുകയെന്ന്​ കാലം തെളിയിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ബി.ജെ.പി നേതാവ്​ കേശവ്​ പ്രസാദ്​ മൗര്യയുടെ ​വാക്കുകളോട്​ പ്രതികരിക്കുകയായിരുന്നു യു.പി മേധാവി .ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞതിനാൽ യു.പി കോൺഗ്രസ്​ മുക്തമായെന്നായിരുന്നു മൗര്യയുടെ പ്രസ്​താവന.

2022 ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ സംസ്​ഥാനത്ത്​ തമ്പടിച്ചിരിക്കുകയാണ്​ പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​ ചുമതല പ്രിയങ്കയുടെ നേതൃത്വത്തിലാണ്​. സ്​ഥാനാർഥി നിർണയം, പ്രചാരണം തുടങ്ങിയ ഒരുക്കങ്ങൾക്കായി യു.പിയിലെ പാർട്ടി നേതാക്കളുമായി പ്രിയങ്ക കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

403 അംഗ നിയമസഭയിൽ ഏഴു സീറ്റുകൾ മാത്രമാണ് ​2017ൽ കോൺഗ്രസിന്​ നേടാനായത്​. ബി.ജെ.പി 312 സീറ്റുകൾ നേടിയാണ് അധികാരമേറ്റത് . എന്നാൽ, നിലവിലെ രാഷ്​ട്രീയ സാഹചര്യവും ജനവികാരവും ബി.ജെ.പിക്ക്​ എതിരാണെന്നാണ്​ കോൺഗ്രസ് വിലയിരുത്തൽ .അതിനാൽ സംസ്​ഥാനത്ത്​ നേട്ടമുണ്ടാക്കാമെന്നാണ്​ കോൺഗ്രസിന്‍റെ പ്രതീക്ഷ .

Leave A Reply
error: Content is protected !!