പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന: മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന: മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബിജെ പി നേതാവ് പി.എസ്. ശ്രീധരൻപിള്ള.

മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്നാണ് പി.എസ്. ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

അതേസമയം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്തെത്തിയിരുന്നു. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്നാണ് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടത്. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!