പന്നിയെ പേടിച്ച് പന്തളം തെക്കേക്കരയിലെ കർഷകർ

പന്നിയെ പേടിച്ച് പന്തളം തെക്കേക്കരയിലെ കർഷകർ

പന്നികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പന്തളം തെക്കേക്കര പഞ്ചായത്തിലെ കർഷകർ. പ്രധാനമായും കാർഷികവിളകൾകൊണ്ട് ജീവിക്കുന്ന ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് ഇവിടം. ചേമ്പ്, ചേന, ഇഞ്ചി, ഏത്തവാഴ എന്നിവയെല്ലാം പന്നി കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ജനപ്രതിനിധികൾ വനംവകുപ്പുമായി ബന്ധപ്പെട്ടിട്ടും ഫലം കാണാത്ത അവസ്ഥയാണ്. .

വ്യാപകമായി കപ്പ കൃഷിചെയ്യുന്ന തട്ടയിലെ പാടത്തും സമ്മിശ്ര കൃഷിയിറക്കുന്ന കരപ്രദേശങ്ങളിലുമാണ് പന്നിയുടെ ശല്യം കൂടുതൽ. പാടത്തെ കപ്പകൃഷിയെ രക്ഷിക്കാൻ കർഷകർ ടിൻഷീറ്റുപയോഗിച്ച് മറ തീർത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മല്ലിക മേലേതിൽ ശാന്തകുമാരൻപിള്ളയുടെ 40 മൂട് കപ്പയുൾപ്പെടെയുള്ള കൃഷിയും മീനത്തേതിൽ ചാക്കോ, നെയ്ക്കുളത്തുപടിഞ്ഞാറ്റേതിൽ ചന്ദ്രൻപിള്ളയുടെ കൃഷിയും പന്നി നശിപ്പിച്ചിരുന്നു.

Leave A Reply
error: Content is protected !!