ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക. രണ്ടാമത്തെ മത്സരത്തില്‍ ഒന്‍പത് വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 103 റൺസിന് ഓള്‍ഔട്ടായി. 30 റൺസെടുത്ത ഓപ്പണര്‍ കുശാല്‍ പെരേര ആണ് ടോപ്‌സ്‌കോറര്‍. ദിനേശ് ചാന്ദിമല്‍ അഞ്ച് റൺസിന് പുറത്തായി.

വിജയലക്ഷ്യമായ 104 റൺസ് 35 പന്ത് ബാക്കിനിൽക്കേ മറികടന്നു. ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക് 48 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ടി20 ദക്ഷിണാഫ്രിക്ക 28 റണ്‍സിന് വിജയിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ അനായാസമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ഓപ്പണര്‍ റീസ ഹെന്‍‌ഡ്രിക്‌സിന്‍റെ വിക്കറ്റ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. 18 റണ്‍സെടുത്ത റീസയെ ഹസരംഗ പുറത്താക്കി. അതേസമയം 58 റണ്‍സുമായി ഡികോക്കും 21 റണ്‍സെടുത്ത് മര്‍ക്രാമും പുറത്താകാതെ നിന്നു.

Leave A Reply
error: Content is protected !!