കുണ്ടറയിൽ തിരിച്ചടിയായത് മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയെന്ന് സി.പി.ഐ.

കുണ്ടറയിൽ തിരിച്ചടിയായത് മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയെന്ന് സി.പി.ഐ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണ് കുണ്ടറയിൽ തിരിച്ചടിയായതെന്ന് സി.പി.ഐ.

മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടേഴ്‌സിന്റെ ഇടയിൽ രഹസ്യ മുറുമുറുപ്പിന് ഇടയാക്കി, ഇതാണ് തോൽവിയിലേക്ക് നയിച്ചതെന്നും സി.പി.ഐ. അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൂടാതെ കുണ്ടറയിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ.റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പാലാ മണ്ഡലങ്ങളിൽ ഉണ്ടായ തോൽ‌വിയിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോർട്ട്.

നാട്ടികയിൽ മുൻ എം.എൽ.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്നും വിമർശനം.  പീരുമേട്ടിലും മണ്ണാർക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തൽ. മണ്ണാർക്കാട് മണ്ഡലത്തിലെ തോൽവിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.

കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളിൽ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്നും സി.പി.ഐ. അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോർന്നുവെന്നും ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Leave A Reply
error: Content is protected !!