’ഒറ്റ്’; ചാക്കോച്ചൻ- അരവിന്ദ് സ്വാമി ചിത്രത്തിന്റെ ഷൂട്ടിം​ഗ് മുംബൈയിൽ

’ഒറ്റ്’; ചാക്കോച്ചൻ- അരവിന്ദ് സ്വാമി ചിത്രത്തിന്റെ ഷൂട്ടിം​ഗ് മുംബൈയിൽ

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രമാണ് ഒറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്.ഓഗസ്റ്റ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ ഇരുവരും സെറ്റിലത്തിയ വീഡിയോ പങ്കുവെക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ഷൂട്ടിങ്ങ് തുടങ്ങിയ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസാണ് ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഷൂട്ടിങ്ങിനെത്തിയ വിവരം അറിയിച്ചത്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു.

Leave A Reply
error: Content is protected !!