ഇട്ടിവയിൽ കുടിവെള്ളപദ്ധതി ഉദ്ഘാടനം

ഇട്ടിവയിൽ കുടിവെള്ളപദ്ധതി ഉദ്ഘാടനം

ജില്ലയിൽ കുടിവെള്ളമെത്താത്ത പ്രദേശങ്ങളിൽ ചെറുതും വലുതുമായ കുടിവെള്ളപദ്ധതികൾ നടപ്പാക്കാൻ നടപടിയെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.സാം കെ.ഡാനിയേൽ. ഇതിനായി മൂന്നരക്കോടി രൂപ ചെലവഴിക്കും. കിഴക്കേവയല, ചരിപ്പറമ്പ്, ചുണ്ട വാർഡുകളിലെ 300-ൽപ്പരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.അമൃത അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിൽ ഇട്ടിവ ഗ്രാമപ്പഞ്ചായത്തിലെ മൂന്നുവാർഡുകളിൽ നടപ്പാക്കുന്ന കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.ദിനേശ്കുമാർ, ഗിരിജമ്മ, ബൈജു, ബി.ശിവദാസൻ പിള്ള, ജയേഷ്, ബീന, കെ.അനിൽകുമാർ, സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!