കരയാളർമെത്തിൽ പുലി ആടുകളെ പിടിച്ചു

കരയാളർമെത്തിൽ പുലി ആടുകളെ പിടിച്ചു

വന്യമൃഗശല്യത്തിൽ ഭയന്നുവിറച്ച് കിഴക്കൻ മേഖല. കഴിഞ്ഞദിവസം ആര്യങ്കാവ് കരയാളർമെത്തിൽ ജനവാസമേഖലയിലിറങ്ങിയ പുലി ആടുകളെ പിടിച്ചു. വീടിനോടുചേർന്ന ആട്ടിൻകൂട്ടിൽ രണ്ട് ആടുകളെ കഴുത്തിന് ആഴത്തിൽ മുറിവേറ്റനിലയിൽ കണ്ടെത്തി. ഒരാടിനെ പുലി പിടിച്ചുകൊണ്ടുപോയി.

കരയാളർമെത്ത്‌ കുറ്റിയിൽ എബ്രഹാം മാത്യുവിന്റെ അഞ്ച്‌ ആടുകളിൽ മൂന്നെണ്ണത്തിനെയാണ് രാത്രി പതിനൊന്നരയോടെ പുലി പിടിച്ചത്. മുൻപും ഈഭാഗത്ത്‍ വിവിധസ്ഥലങ്ങളിൽ പുലി ആടിനെയും പശുക്കിടാവിനെയും പിടിച്ചിട്ടുണ്ട്. തോട്ടംമേഖലയിൽ മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെയും പ്രദേശവാസികൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേയാണ്‌ കാട്ടാനശല്യം. കഴിഞ്ഞദിവസം മാമ്പഴത്തറയിലും ഇടപ്പാളയത്തും കാട്ടാനയിറങ്ങി.

Leave A Reply
error: Content is protected !!