കേ​ര​ള​ത്തിന്റെ സ​മു​ദാ​യ മൈ​ത്രി നി​ല​നി​ർത്തണം ; സംഘർഷമുണ്ടാക്കരുത്​ -ഐ.സി.എഫ് ഗൾഫ് കൗൺസിൽ

കേ​ര​ള​ത്തിന്റെ സ​മു​ദാ​യ മൈ​ത്രി നി​ല​നി​ർത്തണം ; സംഘർഷമുണ്ടാക്കരുത്​ -ഐ.സി.എഫ് ഗൾഫ് കൗൺസിൽ

അ​ബൂ​ദ​ബി: വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളെ തമ്മിലടിപ്പിച്ച് സം​ഘ​ർ​ഷ​ത്തിന്റെ വി​ത്തു​പാ​കി കു​ഴ​പ്പ​മു​ണ്ടാ​ക്കാൻ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ അ​തീവ ​ഗൗ​ര​വ​തരമെ​ന്ന് ഐ.​സി.​എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ൽ. സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന​ ത​ല​ത്തി​ലേ​ക്ക് അ​ടി​ക്ക​ടി ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ നടത്തുന്നു . അ​വ ആ​പ​ത്ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​ത്തി​ലേ​ക്കാ​ണ്​ സം​സ്ഥാ​ന​ത്തെ എ​ത്തി​ക്കു​ക. കേ​ര​ള​ത്തിന്റെ സ​വി​ശേ​ഷ​മാ​യ സ​മു​ദാ​യ മൈ​ത്രി നി​ല​നി​ൽ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും മു​ന്നോ​ട്ടു​ വ​രേ​ണ്ട​തു​ണ്ട്.

മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും ഭ​ര​ണ​കൂ​ട​വും സാം​സ്‌​കാ​രി​ക നാ​യ​ക​രും ഇ​ത്ത​രം പ്ര​തി​ലോ​മ പ്ര​വ​ണ​ത​ക​ൾ നശിപ്പിക്കാൻ ഒന്നിച്ച് നിൽക്കണം .ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ നേ​ടി​യ മേ​ൽ​ക്കൈ ഈ ​ത​ര​ത്തി​ലു​ള്ള അ​നാ​വ​ശ്യ​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് വി​ള​നി​ല​മാ​കു​ന്നു.

മ​ത​ത്തെ അ​സ്ഥാ​ന​ത്തും അ​ന​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​ക​മ​ണ്ഡ​ല​ത്തെ വാ​ഗ്വാ​ദ​ങ്ങ​ളി​ലേ​ക്കും സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കും വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മല്ലെന്നും സ​മൂ​ഹ​ത്തി​ൽ ശേ​ഷി​ക്കു​ന്ന ന​ന്മ​ക​ളെ​ കൂ​ടി കെ​ടു​ത്തി​ക്ക​ള​യു​ന്ന എ​ല്ലാ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഐ.​സി.​എ​ഫ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply
error: Content is protected !!