എലിവിഷം അബദ്ധത്തില്‍ കഴിച്ചു; ചികിത്സയിലിരിക്കെ രണ്ടുവയസുകാരന്‍ മരിച്ചു

എലിവിഷം അബദ്ധത്തില്‍ കഴിച്ചു; ചികിത്സയിലിരിക്കെ രണ്ടുവയസുകാരന്‍ മരിച്ചു

മലപ്പുറം: വീട്ടിൽ എലി നശിപ്പിക്കാൻ സൂക്ഷിച്ചിരുന്ന എലിവിഷം അറിയാതെ എടുത്തു കഴിച്ച് രണ്ടുവയസുകാരന്‍ മരിച്ചു.

കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെയും ഹസീനയുടെയും മകനായ ഷയ്യാഹ് ആണ് മരിച്ചത്.

ഒരാഴ്ച മുമ്ബാണ് സംഭവം. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.

സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.

Leave A Reply
error: Content is protected !!