എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ ജേതാക്കൾ

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ ജേതാക്കൾ

വണ്ടൂർ : രണ്ട് ദിനങ്ങളിലായി ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വണ്ടൂർ അൽഫുർഖാൻ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 292 പോയിന്റുകൾ നേടി മഞ്ചേരി വെസ്റ്റ് ഡിവിഷൻ ഒന്നാം സ്ഥാനവും 252 പോയിന്റുകൾ നേടി കൊണ്ടോട്ടി ഡിവിഷൻ രണ്ടാം സ്ഥാനവും 249 പോയിന്റുകൾ നേടി പുളിക്കൽ ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാമ്പസ് വിഭാഗത്തിൽ ഗവ.മെഡിക്കൽ കോളേജ് മഞ്ചേരി , സഹ്യ ആർട്ട്സ് കോളേജ് വണ്ടൂർ, എച്ച് എം. കോളേജ് ആലുക്കൽ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

ഇ എം ഇ എ കോളേജ് കൊണ്ടോട്ടി രണ്ടാം സ്ഥാനവും മഅദിൻ പോളിടെക്നിക്ക് കോളേജ് മലപ്പുറം, അംബേദ്കർ കോളേജ് വണ്ടൂർ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു.. മഞ്ചേരി ഈസ്റ്റ് ഡിവിഷനിലെ മുഹമ്മദ് മിദ്ലാജ് സർഗപ്രതിഭയും പുളിക്കൽ ഡിവിഷനിലെ ശംനാദ് സർഗ പ്രതിഭയുമായി. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എ മുഹമ്മദ് പറവൂർ, മുഹമ്മദ് ശരീഫ് നിസാമി, ജാബിർ സഖാഫി മാപ്പാട്ടുകര, ഹസൈനാർ സഖാഫി കുട്ടശ്ശേരി, എ പി ബഷീർ ചെല്ലക്കൊടി, യുസുഫ് സഅദി പൂങ്ങോട്‌ ,കെ .പി മുഹമ്മദ് യൂസുഫ്, ഹസൈനാർ ബാഖവി, സി.കെ ശാക്കിർ സിദ്ധീഖി, കെ തജ്മൽ ഹുസൈൻ, അബ്ദു ലത്വീഫ് സഖാഫി, ടി അബ്ദുന്നാസർ, വി.എം സൽമാൻ സിദ്ധീഖി പ്രസംഗിച്ചു.

Leave A Reply
error: Content is protected !!