ചെന്നായക്കൂട്ടം ആടുകളെ കടിച്ചുകൊന്നു

ചെന്നായക്കൂട്ടം ആടുകളെ കടിച്ചുകൊന്നു

കാട്ടാനയ്ക്കും കാട്ടുപോത്തിനും കരടിക്കും പുറമേ ചെന്നായ ഭീതിയിലും മലയോര മേഖല.  ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. തലത്തൂതക്കാവ് വൈശാഖ് ഭവനിൽ വിജീഷ്കുമാറിന്റെ ആടുകളെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്. പഞ്ചായത്തിലെ തലത്തൂതക്കാവിലിറങ്ങിയ ചെന്നായക്കൂട്ടം രണ്ട് ആടുകളെ കടിച്ചുകൊന്നു.

വനത്തിനോടു ചേർന്ന പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളെ അഴിക്കാനെത്തിയ വീട്ടുകാരാണ് ഇവയെ കണ്ടത്. ഒരാടിന്റെ ആന്തരികാവയങ്ങൾ ഭക്ഷിച്ചനിലയിലും മറ്റൊന്നിന്റെ കുടൽ ഉൾപ്പെടെ പുറത്തേക്കു വലിച്ചിട്ടനിലയിലുമായിരുന്നു.

Leave A Reply
error: Content is protected !!