പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള

കോഴിക്കോട്:   പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ബിഷപ്പുമായി സംസാരിച്ചിരുന്നുവെന്നും താൻ മനസിലാക്കുന്നത്  പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്നാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

നേരത്തെ തന്നെ കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിന് അതൃപ്തിയുണ്ട് ഇത് സഭാ നേതാക്കളുമായുള്ള ചർച്ചകളിൽ നിന്നും വ്യക്‌തമാണെന്നും വിവേചനപരമായ നിലപാടുകൾ കേരളത്തിൽ ഉണ്ടാകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. എട്ടോ ഒമ്പതോ വർഷമായി കേരളത്തിൽ ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നത് സമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രവർത്തിക്കുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നും  ഗവർണർ എന്ന നിലയിൽ എൻഐഎ അന്വേഷണമെന്ന ബിജെപി ആവശ്യത്തോട് താൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!