എസ്.സി പ്രമോട്ടർ ഇല്ല ; അനർഹർ അനൂകല്യങ്ങൾ കൈപ്പറ്റുന്നു

എസ്.സി പ്രമോട്ടർ ഇല്ല ; അനർഹർ അനൂകല്യങ്ങൾ കൈപ്പറ്റുന്നു

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ എ​സ്‌‌​സി പ്ര​മോ​ട്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പിന്നാക്ക വിഭാഗത്തിലെ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾക്ക് ആനുകൂല്യങ്ങൾ അന്യമാകുന്നു. പ്ര​മോ​ട്ട​ർ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​തി​യ ആ​ളെ നി​യ​മി​ക്കാത്തതാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുവാൻ കാരണം.

അര്ഹതപെട്ട ആനുകൂല്യങ്ങൾ ബന്ധപ്പെട്ട ജന വിഭാഗത്തെ അറിയിക്കുവാൻ പ്ലം ആകാത്ത അവസ്ഥയാണ് നിലവിൽ. 2019 ന​വം​ബ​ർ മു​ത​ലാ​ണ് എ​സ്‌‌​സി പ്ര​മോ​ട്ട​റു​ടെ സേ​വ​നം ഇ​ല്ലാ​താ​യ​ത്. ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ൽ​നി​ന്ന് പു​തി​യ ആ​ളെ നി​യ​മി​ക്കു​ന്ന​തി​ന് ഇതുവരെയും ന​ട​പ​ടി​യെ​ടു​ത്തില്ല. കൂടാതെ യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ക​രം മ​റ്റു​ള്ള​വ​ർ​ക്ക് ആ​നൂ​കൂ​ല്യ​ങ്ങ​ൾ പ​റ്റു​ന്ന​താ​യും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ എ​ത്ര​യും വേ​ഗം എ​സ്‌​സി പ്ര​മോ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

 

Leave A Reply
error: Content is protected !!