സിന്തറ്റിക് കോർട്ടിന് ഭീഷണിയായി സമീപത്തെ മരങ്ങൾ

സിന്തറ്റിക് കോർട്ടിന് ഭീഷണിയായി സമീപത്തെ മരങ്ങൾ

വടക്കാഞ്ചേരി വേലൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിർമിച്ച സിന്തറ്റിക് വോളി-ബാസ്‌കറ്റ് ബോൾ കോർട്ടിന് ഭീഷണിയായി സമീപത്തെ പറമ്പിലെ മരങ്ങൾ. കോർട്ടിലേക്ക്‌ തേങ്ങയും ചക്കയും വീണാണ് നാശനഷ്ടങ്ങളധികവും. കോർട്ടിന് ഭീഷണിയായി ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ വേലൂർ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ബന്ധപ്പെട്ടവർ അതിനു തയ്യാറായിട്ടില്ല.

കോവിഡ് കാലത്ത് സ്‌കൂൾ അടഞ്ഞു കിടക്കുന്നതിനാൽ കളിസ്ഥലത്ത് വളർന്ന പൊന്തക്കാടുകൾ വെട്ടി നീക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചു. കളിസ്ഥലത്തിന്റെ പല ഭാഗത്തും മദ്യക്കുപ്പികളും ചില്ലുകളും നിറഞ്ഞിരിക്കുകയാണ്. ഇതു സംബന്ധിച്ച് പഞ്ചായത്ത് പോലീസിൽ പരാതി നൽകി.

Leave A Reply
error: Content is protected !!