നെതര്ലന്ഡ് ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

നെതര്ലന്ഡ് ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള നെതര്ലന്ഡ് ടീമിനെ പ്രഖ്യാപിച്ചു. പീറ്റര്‍ സീലര്‍ നയിക്കുന്ന ടീമില്‍ ഇതിഹാസ താരമായ റയാന്‍ ടെന്‍ ഡോഷറ്റെയും, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായിരുന്ന റോളഫ് വാന്‍ഡര്‍ മെര്‍വെയും ഇടം പിടിച്ചിട്ടുണ്ട്.

സൂപ്പര്‍ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടില്ലാത്തതിനാല്‍ ഇക്കുറി ക്വാളിഫയിംഗ് റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന് കളിക്കേണ്ടതുണ്ട്. ശ്രീലങ്ക, നമീബിയ, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എ യില്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്ന അവര്‍ക്ക്, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം.

Leave A Reply
error: Content is protected !!