മെസ്സി ബാഴ്‌സ വിട്ടതിന് കാരണം സാമ്പത്തികമല്ല : ഹാവിയർ ടെബാസ്

മെസ്സി ബാഴ്‌സ വിട്ടതിന് കാരണം സാമ്പത്തികമല്ല : ഹാവിയർ ടെബാസ്

ലയണൽ മെസിയെ ബാഴ്‌സലോണയിൽ നിലനിർത്താൻ ശ്രമിക്കണമായിരുന്നുവെന്നും താരം ക്ലബ് വിട്ടത് സാമ്പത്തികമായ കാരണങ്ങൾ കൊണ്ടാണെന്നു കരുതുന്നില്ലെന്നും  ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്.

ലയണൽ മെസിക്ക് പുതിയ കരാർ നൽകാനുള്ള തയ്യാറെടുപ്പുകൾ ബാഴ്‌സ നടത്തിയിരുന്നെങ്കിലും അവസാന നിമിഷത്തിൽ അതിനു കഴിയില്ലെന്ന് ക്ലബ് അറിയിച്ചതോടെയാണ് താരം പിഎസ്‌ജിയിൽ എത്തിയത്. ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണ നിയമങ്ങളാണ് ഇതിനു കാരണമായതെന്നു ബാഴ്‌സലോണ പറയുന്നുണ്ടെങ്കിലും ടെബാസിന്റെ വാക്കുകൾ അതിനെ നിഷേധിക്കുന്നതാണ്.

Leave A Reply
error: Content is protected !!