ഖത്തർ ഉപപ്രധാനമന്ത്രി കാബൂളിൽ

ഖത്തർ ഉപപ്രധാനമന്ത്രി കാബൂളിൽ

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി​ കാബൂളിൽ ​. അഫ്​ഗാൻ മുന്‍ പ്രസിഡൻറ്​ ഹാമിദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്​ദുല്ല അബ്​ദുല്ല, താലിബാൻ ഇടക്കാല സർക്കാറിലെ ആക്​ടിങ്​ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ്​ ഹസൻ അകുന്ദ്​ എന്നിവരുമായി പ്രത്യേകം കൂടികാഴ്​ചകൾ നടത്തി.

ആഗസ്​റ്റ്​ 31ന്​ അമേരിക്കൻ സൈന്യം രാജ്യം വിട്ട ശേഷം അഫ്​ഗാനിൽ വിദേശരാജ്യത്തു നിന്നുമെത്തുന്ന ആദ്യ ഉന്നത വ്യക്​തിയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി. കാബൂള്‍ വിമാനത്താവളത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നായിരുന്നു ഹസൻ അകുന്ദുമായുള്ള കൂടികാഴ്​ച.

Leave A Reply
error: Content is protected !!