ടോൾ പിരിക്കലിനെതിരേ സമരം തുടരുന്നു

ടോൾ പിരിക്കലിനെതിരേ സമരം തുടരുന്നു

ടോൾ പിരിക്കലിനെതിരേ കോവളം എസ്.എൻ.ഡി.പി. യൂണിയൻ പ്രതിഷേധ മാർച്ച് നടത്തി. ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ളവർ 280 രൂപയടച്ച് ടോൾ പാസെടുക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

യോഗം അസി. സെക്രട്ടറി കെ.എ.ബാഹുലേയൻ സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, വൈസ് പ്രസിഡന്റ്‌ പെരിങ്ങമ്മല എസ്.സുശീലൻ, കരുംകുളം പ്രസാദ്, ഗീതാമധു, മനോഹരൻ, എസ്.എൻ.വി.സുധാകരൻ, മംഗലത്തുകോണം ആർ.തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സമിതിയംഗം പാച്ചല്ലൂർ അശോകൻ, വൈസ് പ്രസിഡന്റ് കമലേശ്വരം കണ്ണൻ, സെക്രട്ടറിമാരായ സുന്ദർ കരമന, രാജേഷ് നീറമൺകര, അമ്പലത്തറ ഗിരീഷ്, പാപ്പനംകോട് അജി,ബിജു, നെല്ലിയോട് ഗിരീഷ് എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!