കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം: പ്രദേശത്ത് സുരക്ഷ ശക്തമാക്കി

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം: പ്രദേശത്ത് സുരക്ഷ ശക്തമാക്കി

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം. ശക്തമായ സാനിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കൂടാതെ പഞ്ചായത്തിൽ ശക്തമായ പരിശോധനയും ഏർപ്പെടുത്തി.

പ്രദേശത്ത് പോലീസും തണ്ടർബോൾട്ടും പരിശോധന നടത്തിവരികയാണ്. ജനവാസ മേഖലയിൽ സായുധ മാവോയിസ്റ്റ് സംഘം ഒരു മാസത്തിനിടെ രണ്ട് തവണയാണ് എത്തിയത്. മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഒരുക്കിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കൈയിൽ ആധുനിക ആയുധങ്ങളടക്കം ഉണ്ടെന്നും, പരിശോധന പ്രദേശത്ത് കർശനമാക്കിയെന്നും റൂറല്‍ എസ്പി പറഞ്ഞു.

Leave A Reply
error: Content is protected !!