രാമജന്മഭൂമിയിൽ ആറ് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തീരുമാനം

രാമജന്മഭൂമിയിൽ ആറ് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തീരുമാനം

രാമജന്മഭൂമിയിൽ ആറ് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തീരുമാനം. ട്രസ്റ്റ് അംഗം ഡോ അനിൽ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.സൂര്യൻ, ഗണപതി, ശിവൻ, വിഷ്ണു, ബ്രഹ്മൻ, ദുർഗ്ഗ എന്നിവരുടെ ക്ഷേത്രങ്ങളാണ് നിർമ്മിക്കുക.ഈ ക്ഷേത്രങ്ങളുടെ അടിത്തറ നിർമ്മാണം നവംബർ ആദ്യത്തോടെ ആരംഭിക്കും. 1,20,000 ചതുരശ്ര അടിയിലും 50 അടി ആഴത്തിലും കുഴിച്ചെടുത്ത അടിത്തറ നിർമ്മാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ക്ഷേത്രത്തിന്റെ അടിത്തറ സമുദ്രനിരപ്പിൽ നിന്ന് 107 മീറ്റർ ഉയരത്തിലേക്ക് കൊണ്ടുവരാൻ ഇവിടെ നാല് തട്ടുകൾ നിർമ്മിക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. അടിത്തറ നിർമ്മാണത്തിനായി നേരത്തെ 44 പാളികളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 48 പാളികളായി ഉയർത്തിയിരിക്കുകായാണെന്ന് രാം മന്ദിർ ട്രസ്റ്റ് അംഗം പറഞ്ഞു.

Leave A Reply
error: Content is protected !!