ശ്രദ്ധേയമായി മഞ്ജു വാര്യരെ ക്കുറിച്ച് ടി കെ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകൾ

ശ്രദ്ധേയമായി മഞ്ജു വാര്യരെ ക്കുറിച്ച് ടി കെ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകൾ

മഞ്ജു വാര്യരെ ക്കുറിച്ച് ടി കെ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. രാജീവ് ഒരുക്കിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രതത്തില്‍ അഭിനയിക്കാന്‍ നടി എത്തിയപ്പോഴുണ്ടായ ഒരു കാര്യമാണ് അദ്ദേഹം പറയുന്നത്.

‘അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.

കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്‌നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി. ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!