അഫ്ഗാനിൽ പെൺകുട്ടികൾക്ക് പഠിക്കാൻ ഹിജാബ് നിർബന്ധം : താലിബാൻ

അഫ്ഗാനിൽ പെൺകുട്ടികൾക്ക് പഠിക്കാൻ ഹിജാബ് നിർബന്ധം : താലിബാൻ

അഫ്ഗാനിലെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്ത് താലിബാൻ വിദ്യാഭ്യാസ മന്ത്രി. പെൺകുട്ടികൾക്ക് സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം തുടരാമെന്നും എന്നാൽ കോളേജുകളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിർബന്ധമാണെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി. ക്ലാസ് മുറികളിലും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല. സർവകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി അവലോകനം ചെയ്ത് മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ പാഠ്യപദ്ധതി പരിഷ്കരിക്കും.

അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ രംഗത്തെ പുതിയ നയങ്ങൾ മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. 20 വർഷം പിന്നിലേക്ക് പോകാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്നത്തെ അഫ്ഗാനിൽ നിന്ന് പുതിയ വികസന പദ്ധതികൾ ആവിഷ്കരിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അബ്ദുൾ ഹഖാനി പറഞ്ഞു.

Leave A Reply
error: Content is protected !!