നിർത്തിയിട്ടിരുന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് പിടിയിൽ

നിർത്തിയിട്ടിരുന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: തമ്ബാനൂരിൽ റോ​ഡ​രികി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച​ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ക​ണ്ണം​കോ​ട് സ്വ​ദേ​ശി ര​മേ​ശ് (47) ആണ് ക​ന്‍റോ​ണ്‍​മെ​ന്‍റ്് പോ​ലീ​സിന്റെ പിടിയിലായത്. ക​ഴി​ഞ്ഞ​മാ​സം 27നാ​ണ് ത​ന്പാ​നൂ​ർ രാ​ജാ​ജി ന​ഗ​റി​ൽ ശാ​ലു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ശാ​ലു​വിന്‍റെഓ​ട്ടോ​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് രമേശൻ പോകുകയായിരുന്നു. എന്നാൽ ശാലു മോഷണ വിവരം അറിയാൻ വൈകി. സി​സി അ​ട​ക്കാ​ത്ത​നി​നാ​ൽ ബാ​ങ്ക് അധികൃതർ വാ​ഹ​നം കൊണ്ട് പോ​യെ​ന്നാ​യി​രു​ന്നു ശാ​ലു ആ​ദ്യം ക​രു​തി​യ​ത്. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വെളിയിൽ വന്നത്. തുടർന്ന് പരാതി നൽകി.

അറസ്റ്റിലായ ര​മേ​ശ​ൻ നേ​ര​ത്തെ ക​ര​മ​ന ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു. മെക്കാനിക്കായ ഇയാൾ അ​പ​ക​ട​ത്തി​ൽപെ​ടു​ന്ന​തും ത​ക​രാ​റ് സം​ഭ​വി​ച്ച​തു​മാ​യ ഓ​ട്ടോ​ക​ൾ കു​റ​ഞ്ഞ​വി​ല​ക്കെ​ടു​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ന​ൽ​കുമായിരുന്നു.

 

Leave A Reply
error: Content is protected !!