ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അൻപത്തിനാല് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അൻപത്തിനാല് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അൻപത്തിനാല് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.71 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 46.43 ലക്ഷമായി ഉയർന്നു. ഇരുപത് കോടി ഇരുപത് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ നാല് കോടി പതിനെട്ട് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.77 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 28,591 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷമായി ഉയർന്നു.3.84 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.4.42 ലക്ഷം പേർ മരിച്ചു.മൂന്ന് കോടി ഇരുപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.

Leave A Reply
error: Content is protected !!