ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ചങ്ങനാശ്ശേരി അതിരൂപത

ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ചങ്ങനാശ്ശേരി അതിരൂപത

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സഭയ്ക്ക് സാമൂഹിക തിന്മകൾക്ക് നേരെ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളുടെ ആശങ്ക ഈ വിഷയത്തിൽ പരിഹരിക്കണമെന്നും ലഹരി തീവ്രവാദവും പ്രണയ തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് മുന്നറിയിപ്പ് നൽകി.

സിബിസിഐയും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. കേരളസമൂഹം ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വോട്ടുരാഷ്ട്രീയത്തിന്‍റെ മറവില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. സഭ എതിര്‍ക്കുന്നത് ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണെന്നും പാറപോലെ ഉറച്ചതാണ് ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ എന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. ക്രൈസ്തവര്‍ ഏറെ ആദരവോടെയാണ് വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും കാണുന്നതെന്നും ക്രൈസ്തവരെ മതേതരത്വം മതേതരത്വം നിരന്തരം പ്രസംഗിക്കുകയും അതേസമയം തീവ്രവാദികള്‍ക്ക് പാദസേവ നടത്തുകയും ചെയ്യുന്നവര്‍ പഠിപ്പിക്കേണ്ടെന്നും സിബിസിഐ അറിയിച്ചു.

Leave A Reply
error: Content is protected !!