സ്നേ​ഹ​വീ​ടി​ന്‍റെ താക്കോൽ ദാനം ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ നിർവഹിച്ചു

സ്നേ​ഹ​വീ​ടി​ന്‍റെ താക്കോൽ ദാനം ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ നിർവഹിച്ചു

ച​വ​റ: നീ​ണ്ട​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തിനായി ഒ​രു​ക്കി​യ സ്നേ​ഹ​വീ​ട് കൈ​മാ​റി. സി​പി എം ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​യ​ത്ന​ത്താ​ൽ നീ​ണ്ട​ക​ര ചീ​ലാ​ന്തി​മു​ക്ക് കൈ​ത​വ​ന വ​ട​ക്ക​തി​ൽ വി​ധ​വ​യാ​യ അ​ശോ​ക കു​മാ​രി​യ്ക്കും കു​ടും​ബ​ത്തി​നും അ​ന്തി​യു​റ​ങ്ങാ​നായാണ് 470 സ്ക്വ​യ​ർ​ഫീ​റ്റി​ലു​ള്ള വീ​ട് ഒരുക്കിയത്.

.
വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് മ​ക്കൽ ഉൾപ്പെടയുള്ള അശോകൻ കുമാരിയുടെ കുടുംബം വളരെ പരിതാപ കരമായ അവസ്ഥയിലാണ് മുന്നോട്ടു പോകുന്നത്. വീ​ട്ടി​ൽ ര​ണ്ട് ബെ​ഡ് റൂം, ​ഹാ​ൾ, അ​ടു​ക്ക​ള​യു​മാ​ണു​ള്ള​ത്. ശുചി മുറി സൗകര്യത്തെ ഒരുക്കിയിട്ടുണ്ട്. നിലത്തു ടൈൽ പാകിയാണ് നിർമിച്ചിരിക്കുന്നത്. ആ​റ​ര​ല​ക്ഷം രൂ​പ ചി​ല​വ​ഴിച്ചാണ് വീട് നിർമിച്ചിരിക്കുന്നത് പാ​വ​ങ്ങ​ൾ​ക്ക് കൈ​താ​ങ്ങാ​കു​ക എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ച​വ​റ ഏ​രി​യ​യി​ലെ 8 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന വീ​ടു​ക​ളി​ൽ നീ​ണ്ട​ക​ര ലോ​ക്ക​ലി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ അ​ശോ​ക കു​മാ​രി​ക്ക് ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

Leave A Reply
error: Content is protected !!