ബ്രേക്ക് അപ്പ് ആയി, ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്, സാനിയ ഇയ്യപ്പൻ

ബ്രേക്ക് അപ്പ് ആയി, ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്, സാനിയ ഇയ്യപ്പൻ

നടിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുകയായിരുന്നു. നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയുമായുണ്ടായിരുന്ന റിലേഷനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സാനിയ.

തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും ആ ഇഷ്ടം വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ടെന്നും സാനിയ പറയുന്നു.

‘രണ്ട് വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്.

ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്ന് സാനിയ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!