തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ

തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ

‘ഓപ്പറേഷൻ ജാവയ്ക്കുശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ പതിനാറിന് ആരംഭിക്കും . ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തീരപ്രദേശത്തു താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.

പുതുമുഖം ദേവി വർമ്മയാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലുക്മാൻ, ബിനു പപ്പു, സുധികോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അൻവർ അലിയുടേതാണ് ഗാനങ്ങൾ .റെക്‌സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് സംഗീത സംവിധായകൻ.ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ.
ഏറെ ശ്രദ്ധേയമായ അമ്പിളി എന്ന ചിത്രത്തിന് ഛായാ ഗ്രഹണം നിർവ്വഹിച്ചത് ശരണനാണ്.
എഡിറ്റിംഗ്: നിഷാദ് യുസഫ്,,കലാസംവിധാനം. സാബു വിതുര’
കോസ്റ്റ്യം ഡിസൈൻ: മഞ്ജുഷ രാധാകൃഷ്ണൻ.ചമയം : മനു.
നിർമ്മാണ നിർവഹണം : ജിനു. പി.കെ.

Leave A Reply
error: Content is protected !!