ഷാർജയിൽ സ്‌കൂൾബസ് ട്രാക്ക് ചെയ്യാൻ ആപ്പ് പുറത്തിറക്കി

ഷാർജയിൽ സ്‌കൂൾബസ് ട്രാക്ക് ചെയ്യാൻ ആപ്പ് പുറത്തിറക്കി

ഷാർജയിൽ സ്‌കൂൾബസ് ട്രാക്ക് ചെയ്യാൻ ആപ്പ് പുറത്തിറക്കി. ‘യുവർ ചിൽഡ്രൻ ആർ സേഫ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.ഷാർജയിലെ 122 സ്വകാര്യ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആപ്പ് ലഭ്യമാകും. സ്കൂൾ ബസ് സൂപ്പർവൈസർമാർക്കും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ഡയറക്ടർ അലി അൽ ഹൊസാനി അറിയിച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ സ്​​കൂ​ളി​ലേ​ക്കും പു​റ​ത്തേ​ക്കും കൊ​ണ്ടു​പോ​കു​മ്പോ​ൾ സ്​​കൂ​ൾ ബ​സു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രു​ണ്ട്.യാ​ത്ര​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്താ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ​ു​ക​ൾ അ​യ​ക്കാ​നും ആ​പ്​ വ​ഴി സാ​ധി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ ബ​സു​ക​ളി​ലും ഏ​ഴ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ബ​സി​ന് അ​ക​ത്തും പു​റ​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!