ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് എം.എസ്.എഫ് നേതാവ് പി.പി. ഷൈജലിൻ

ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് എം.എസ്.എഫ് നേതാവ് പി.പി. ഷൈജലിൻ

മുസ്ലിം ലീഗ് നേതൃത്വത്തെ ഹരിത വിഷയത്തിൽ രൂക്ഷമായി വിമർശിച്ച് എം.എസ്.എഫ്. വൈസ് പ്രസിഡന്റ് പി.പി. ഷൈജലിൻ. ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നും പി.എം.എ. സലാമിന് വീഴ്ച പറ്റിയെന്നും പി.പി. ഷൈജലിൻ പറഞ്ഞു. ലീഗ് നേതാക്കൾ ഹരിത നേതാക്കൾ നിരന്തരം പരാതി നൽകിയിട്ടും അത് അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ സ്ത്രീകളോടുള്ള സമീപനം ഹരിത പിരിച്ചുവിട്ടതോടെ സംശയത്തിന്റെ നിഴലിൽ ആയെന്നും എം.എസ്.എഫുമായി കൂടിയാലോചിക്കാതെയാ ഹരിതയുടെ പുതിയ ഭാരവാഹി പ്രഖ്യാപനമെന്നും പി.പി. ഷ്യജാലിൻ പറഞ്ഞു.

വയനാടും കാസര്‍കോടും ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഹരിത വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയും ആണ് രാജിവച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റിയെ വനിതാ കമ്മീഷനില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ടത്. ലീഗ് ഇന്നലെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!