കൊല്ലത്ത് വീണ്ടും മുഖം മൂടി സംഘം; പുലർച്ചെ ഗൃഹനാഥനെ വെട്ടി പരിക്കേൽപിച്ചു

കൊല്ലത്ത് വീണ്ടും മുഖം മൂടി സംഘം; പുലർച്ചെ ഗൃഹനാഥനെ വെട്ടി പരിക്കേൽപിച്ചു

കു​ണ്ട​റ: കേ​ര​ളപു​ര​ത്ത് മു​ഖം​മൂ​ടി ധരിച്ചെത്തിയ സംഘം ഗൃ​ഹ​നാ​ഥ​നെ വെട്ടി പരിക്കേൽപ്പിച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 5.30ന് കേ​ര​ള​പു​രം വ​ര​ട്ടു​ചി​റ അ​ജ​യ്മ​ന്ദി​ര​ത്തി​ൽ സ്വ​കാ​ര്യ ക​രാ​റു​കാ​ര​നാ​യ രാ​ജേ​ന്ദ്ര​ന്‍റെ (54) വീ​ട്ടി​ലാ​യി​രു​ന്നു മു​ഖം​മൂ​ടി ആ​ക്ര​മ​ണം ന​ട​ന്ന​ത്. രാ​ജേ​ന്ദ്രൻ പുലർച്ചെ വീടിനു പുറത്തുള്ള ശുചി മുറിയിലേക്ക് കയറുന്നതിനിടെ ആക്രമിക്കുകയായിരുന്നു.

നി​ല​വി​ളി​കേ​ട്ട് വീ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം മ​തി​ലു​ചാ​ടി ര​ക്ഷ​പ്പെ​ട്ടു. രാ​ജേ​ന്ദ്ര​ന് കൈ​യ്ക്കും കാ​ലി​നും വെ​ട്ടേ​റ്റു. ഇയാൾ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യകതി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മു​ഖം​മൂ​ടി ധാ ​രി​കളായ അ​ഞ്ചം​ഗ അ​ക്ര​മി​സം​ഘം മാ​മൂ​ട് മു​ണ്ട​ൻ ചി​റ മാ​ട​ൻകാ​വി​ന് സ​മീ​പം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ്വ​കാ​ര്യ ചി​ട്ടി ന​ട​ത്തി​പ്പു​കാ​ര​നാ​യ ജ​യ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇവരും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​ൽ നാ​ട്ടു​കാ​ർ പരിഭ്രാന്തിയിലാണ്.

Leave A Reply
error: Content is protected !!