പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: പോലീസ് കുടുംബത്തിന്റെ മൊഴി ഇന്ന് വീണ്ടുമെടുക്കും

പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം: പോലീസ് കുടുംബത്തിന്റെ മൊഴി ഇന്ന് വീണ്ടുമെടുക്കും

വീടിനുള്ളിൽ പാലക്കാട് കൊല്ലങ്കോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇന്ന് വീണ്ടും പെൺകുട്ടിയുടെ കുടുംബത്തിൻറെ മൊഴി എടുക്കും. മൊഴി രേഖപ്പെടുത്തുക കൊല്ലങ്കോട് പൊലീസാണ്.

കൊല്ലങ്കോട് പയലൂർമുക്ക് സ്വദേശി കൃഷ്ണകുമാരിയെ ശനിയാഴ്ച രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കയുടെ മാനസിക പീഡനം മൂലമാണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിക്കുന്നത്.2016 മുതൽ കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ കൃഷ്ണകുമാരി ഗവേഷക വിദ്യാർത്ഥിയാണ്.

വിദ്യാര്‍ത്ഥിയുടെ ഗൈഡിനെതിരായ പരാതി മരണം നടന്നതിന് ശേഷം വീട്ടിലെത്തിയ പൊലീസിനോട് കുടുംബാംഗങ്ങള്‍ ഉന്നയിച്ചിരുന്നില്ല. അതിനാൽ ആണ് ഇപ്പോൾ വീണ്ടും കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഒരുങ്ങുന്നത്.

Leave A Reply
error: Content is protected !!