വി​വി​ധ സ്ഥാപനങ്ങളിലേക്ക് മാസ്ക് വെന്‍റിം​ഗ് മെ​ഷീ​നു​ക​ള്‍ കൈമാറി

വി​വി​ധ  സ്ഥാപനങ്ങളിലേക്ക് മാസ്ക് വെന്‍റിം​ഗ് മെ​ഷീ​നു​ക​ള്‍ കൈമാറി

കൊ​ല്ലം: പത്ത് മാ​സ്‌​ക് വെന്‍റിം​ഗ് മെ​ഷീ​നു​ക​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി ഉൾപ്പെടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൈ​മാ​റി. സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍, കേ​ര​ള ഹെ​ല്‍​ത്ത് റി​സ​ര്‍​ച്ച് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യാണ് ഇവ നൽകിയത്.

കൊല്ലം ക​ല​ക്ട​റേ​റ്റ്, കൊ​ല്ലം കെഎ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍​ഡ്, കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ആ​ശു​പ​ത്രി, വി​ക്ടോ​റി​യ ആ​ശു​പ​ത്രി,ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലായാണ് ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ കേ​ര​ളം ഓ​ഫീ​സി​ല്‍ എ​ന്‍എ​ച്ച്എം ​ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ദേ​വ് കി​ര​ണ്‍ മെ​ഷീ​നു​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്ക് കൈ​മാ​റി.

 

Leave A Reply
error: Content is protected !!